Mother Mary, full of grace, the Lord is with thee; blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Article about Mount Athos: H.G Yuhanon Mar Meletius

                Mount Athos is a mountain and peninsula in Macedonia, Greece. A World Heritage Site and self-governed state in the Hellenic Republic, Athos is home to 20 stavropegial Eastern Orthodox monasteries under the direct jurisdiction of the patriarch of Constantinople. Today Greeks commonly refer to Mount Athos as the “Holy Mountain” (Greek: Άγιον Όρος, Agion Oros). In Classical times, while the mountain was called Athos, the peninsula was called Akté

                 The peninsula, the easternmost “leg” of the larger Halkidiki peninsula, protrudes 50 kilometres (31 mi) into the Aegean Sea at a width of between 7 and 12 kilometres (4.3 and 7.5 mi) and covers an area of 335.637 square kilometres (129.59 sq mi). The actual Mount Athos has steep, densely forested slopes reaching up to 2,033 metres (6,670 ft). The surrounding seas, especially at the end of the peninsula, can be dangerous. In ancient Greek history two fleet disasters in the area are recorded: In 492 BC Darius, the king of Persia, lost 300 ships under general Mardonius (Herodotus “Histories” book VI (Erato), Aeschylus “The Persians”). In 411 BC the Spartans lost a fleet of 50 ships under admiral Epicleas. (Diodorus Siculus, “Bibliotheca historica” XIII 41, 1–3).

                 Though land-linked, Mount Athos is practically accessible only by boat. There are two large ferries, Agios Panteleimon and Axion Estin, that travel daily (weather permitting) between Ouranoupolis and Dafni, with stops at some monasteries on the western coast along the way. There is also a smaller speed boat, Agia Anna, which travels the same route, but with no intermediate stops. It is possible to travel by ferry to and from Ierissos for direct access to monasteries along the eastern coast. The daily number of visitors entering Mount Athos is restricted and all are required to obtain a special entrance permit valid for a limited period. Only males are allowed entrance into Mount Athos, which is called “Garden of the Virgin” by monks and Orthodox Christians take precedence in the permit issuance procedure. Only males over the age of 18 who are members of the Eastern Orthodox Church are allowed to live on Athos, either as monksor as workers

Mout Athos & Alencherry Church

                Mount Athos is very much related with Alencherry Church. During 1940's Shimonah; the Angel of Mount Athos visited the church,during his visit to India. He spent more than one month in this church, with prayers and meditation. He was very much attracted with the church and got many spiritual visions during his prayer. He painted and purified a holy picture of St.Mary and Jesus Christ,with the holy oil and water from the river Jordan. The holy picture is still preserved in the church with atmost care.

മൗണ്ട് ആഥോസ്

                ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ സന്യാസികളുടെ ആശ്രമങ്ങളും മറ്റുമാണ് ഇവിടെയുള്ളത്. സന്യാസികളുടെ ബ്രഹ്മചര്യം ഉറപ്പാക്കാൻ പെണ്‍ വിഭാഗത്തിന് പൂർണമായി മൗണ്ട് ആഥോസിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. മറ്റൊരു വിശ്വാസവും ഇതിനുപിന്നിലായി പറയപ്പെടുന്നു; ക്രിസ്തുദേവന്റെ അമ്മയായ മറിയം സൈപ്രസിലേക്കുള്ള യാത്രയ്ക്കിടെ മൗണ്ട് ആഥോസ് ഇഷ്ടപ്പെടുകയും അതു തനിക്കു പൂന്തോട്ടമായി തരണമെന്ന് മകനോട് ആവശ്യപ്പെടുകയും ചെയ്തു. അമ്മയുടെ ആവശ്യം മകൻ അംഗീകരിച്ചു. അന്നു മുതൽ ദൈവമാതാവിന്റെ പൂന്തോട്ടം എന്നാണ് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്. മറിയം മാത്രമേ വനിതയായി മൗണ്ട് ആഥോസിലെത്തിയുള്ളൂ എന്നുമാണ് പറയുന്നത്.
                പെൺ വർഗത്തിൽപ്പെടുന്ന ഒന്നിനും ആ മണ്ണിൽ കാലുകുത്താൻ അനുവാദമില്ല. തീരത്തിന് 500 മീറ്റർ അടുത്തുപോലും എത്താനാകില്ല. അതു വളർത്തുമൃഗങ്ങളാണെങ്കിൽപ്പോലും. അപ്രകാരം ഒരു വിലക്കുണ്ടെങ്കിലും പൂച്ചയുടെ കാര്യത്തിൽമാത്രം ഇളവുണ്ട്. ധാരാളം എലികളുള്ളതിനാൽ പൂച്ചകൾ ആശ്രമങ്ങളിൽ ആവശ്യമാണ്. അതിനാൽ പൂച്ചകളുടെ കാര്യത്തിൽമാത്രം ലിംഗവ്യത്യാസം ഇല്ല. അത് പരമ്പരാഗതമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ നിയന്ത്രിക്കാനാകാത്തതിനാൽ അവിടെയും ലിംഗവ്യത്യാസം പ്രശ്നമല്ല. പാൽ, മുട്ട അങ്ങനെയുള്ള ഭക്ഷണപദാർഥങ്ങൾ പോലും മുനമ്പിലേക്കു കയറ്റുമതി ചെയ്യുകയാണ് പതിവ്.
                അതേസമയം, ഗ്രീക്ക് ആഭ്യന്തര യുദ്ധസമയത്ത് 1946 – 1949 വരെ കർഷകരുടെ കന്നുകാലികൾക്ക് മൗണ്ട് ആഥോസിൽ പ്രവേശനം നൽകിയിരുന്നു. അന്ന് പെൺകുട്ടികൾ അടക്കമുള്ളവർ മൃഗങ്ങളെ പിന്തുടർന്ന് മുനമ്പിലെത്തിയിരുന്നു. അധികൃതർ അറിഞ്ഞെങ്കിലും യുദ്ധസമയമായതിനാൽ കണ്ണടയ്ക്കുകയായിരുന്നു. 1953ലാണ് പുരുഷവേഷത്തിൽ മരിയ പൊയ്മെനിഡോ എന്ന ഗ്രീക്ക് വനിത മൂന്നു ദിവസത്തേക്ക് മൗണ്ട് ആഥോസ് സന്ദർശിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ സ്ത്രീകളെ വിലക്കി ഗ്രീസിന് നിയമം പാസാക്കേണ്ടിവന്നു. ഒരു വർഷം വരെ തടവാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ. 2008ൽ യുക്രെയ്ൻ മനുഷ്യക്കടത്തുകാർ നാല് മോൾഡോവൻ വനിതകളെ മൗണ്ട് ആഥോസിൽ ഇറക്കിയിട്ടുപോയിരുന്നു. എന്നാൽ ഇവർക്ക് സന്യാസികൾ മാപ്പുനൽകുകയായിരുന്നു.
                ക്രിസ്തുമതത്തിലെ ഓർ‍ത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സന്യാസികളുടെ 20 ആശ്രമങ്ങളും അവയുടെ അനുബന്ധ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉൾപ്പെട്ട ഒരു കൂട്ടം ജനങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. ഗ്രീസിന്റെ സ്വയംഭരണപ്രദേശമാണ് മൗണ്ട് ആഥോസ്. ഓട്ടണോമസ് മൊണാസ്റ്റിക് സ്റ്റേറ്റ് ഓഫ് ദി ഹോളി മൗണ്ടൻ എന്നാണ് ഈ സ്വയംഭരണപ്രദേശം അറിയപ്പെടുന്നത്. പ്രാചീനകാലത്ത് ഈ മൗണ്ട് "ആക്ടെ" എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ 20 ആശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ആണ്.