Mother Mary, full of grace, the Lord is with thee; blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

വാര്‍ത്തകള്‍

 

2022 ആലഞ്ചേരി പള്ളി ഓഗസ്റ്റ് 28 മുതൽ സെപ്റ്റ 8 വരെ

ആലഞ്ചേരി പള്ളി പെരുന്നാൾ വാർത്തകൾക്കു സന്ദർശിക്കുക Click here

ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (07-09-2020) റവ. ഫാ. വർഗ്ഗീസ് എബ്രഹാം



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യാ നമസ്കാരം (06-09-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (06-09-2020) അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യാ നമസ്കാരം (05-09-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (05-09-2020) റവ. ഫാ. വർഗ്ഗീസ് എബ്രഹാം



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യാ നമസ്കാരം (04-09-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (04-09-2020) വെരി. റവ. തോമസ് ടി. വർഗ്ഗീസ് കോർ എപ്പ്‌സ്‌കോപ്പാ



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യ നമസ്കാരം (03-09-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (03-09-2020) റവ. ഫാ. വർഗ്ഗീസ് എബ്രഹാം



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യാ നമസ്കാരം (02-09-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (02-09-2020) റവ. ഫാ. തോമസ് ഡാനിയേൽ



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യാ നമസ്കാരം (01-09-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ വിശുദ്ധ കുർബ്ബാന (01-09-2020) റവ. ഫാ. സാം തോമസ്



ആലഞ്ചേരി പള്ളി പെരുന്നാൾ സന്ധ്യാ നമസ്കാരം (31-08-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ ദീപം തെളിയിക്കൽ (30-08-2020)



ആലഞ്ചേരി പള്ളി പെരുന്നാൾ കൊടിയേറ്റ് (23-08-2020)


വിശുദ്ധ കുർബ്ബാന (23-08-2020)



വിശുദ്ധ കുർബ്ബാന (16-08-2020)



വിശുദ്ധ കുർബ്ബാന (09-08-2020)



വിശുദ്ധ കുർബ്ബാന (02-08-2020)



വിശുദ്ധ കുർബ്ബാന (26-07-2020)



വിശുദ്ധ കുർബ്ബാന (19-07-2020)



വിശുദ്ധ കുർബ്ബാന (12-07-2020)



വിശുദ്ധ കുർബ്ബാന (05-07-2020)



വിശുദ്ധ മാർത്തോമാ ശ്ളീഹായുടെ ഓർമ്മ (03-07-2020)



മാർ പത്രോസ് - മാർ പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ (29-06-2020)



വിശുദ്ധ കുർബ്ബാന (26-06-2020)


വിശുദ്ധ കുർബ്ബാന (21-06-2020)


ആലഞ്ചേരി പള്ളിയും ലോക പരിസ്ഥിതി ദിനാചരണത്തിൽ പങ്കുചേർന്നു

 

പ്രകൃതിയെ സ്നേഹിക്കാം..

പ്രകൃതിക്ക് കവചം തീർക്കാം..

ഇടവക വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാം ഫല വൃക്ഷത്തൈ നട്ട് ആലഞ്ചേരി സെന്റ്‌ മേരീസ് ഓർത്തഡോക്സ് പള്ളിയും ലോക പരിസ്ഥിതി ദിനാചരണത്തിൽ പങ്കുചേർന്നു.

                          

#പെന്തക്കോസ്തി_പെരുന്നാൾ (31-05-2020)

 

വിശുദ്ധ കുർബ്ബാന (24-05-2020)


സൺ‌ഡേസ്കൂൾ ദിന സന്ദേശം 2020- ബഹു. വർഗ്ഗീസ് എബ്രഹാം അച്ചൻ (വികാരി)

 

കർത്താവിൽ പ്രിയ സൺ‌ഡേ സ്കൂൾ അധ്യാപകരേ വാത്സല്യമുള്ള കുഞ്ഞുങ്ങളെ..
പെന്തകൊസ്തി പെരുന്നാളിന് മുമ്പുള്ള ഞായറാഴ്ച സൺ‌ഡേ സ്കൂൾ ദിനമായി പരിശുദ്ധ സഭ ആചരിക്കുകയാണ്.
ആത്മീയ വിദ്യാഭ്യാസം നൽകുന്ന പഠന കളരിയാണ് സൺ‌ഡേ സ്കൂൾ. ദൈവ വചനം പഠിക്കുന്നതിനോടൊപ്പം ആരാധനാ ജീവിതം പരിപോഷിപ്പിക്കുന്നതിനും പൊതു സമൂഹത്തിൽ ക്രൈസ്തവ സാക്ഷ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സൺ‌ഡേ സ്കൂൾ വിദ്യാഭ്യാസം നൽകുന്ന പങ്ക് ചെറുതല്ല.
"യഹോവയായ കർത്തവേ, നീ എന്റെ പ്രത്യാശയാകുന്നു ; ബാല്യം മുതൽ നീ എന്റെ ആശ്രയം തന്നെ." സങ്കീർത്തനങ്ങൾ 71:5 ബാല്യകാലം സൺ‌ഡേ സ്കൂൾ പഠനത്തിനായി വിനയോഗിക്കുമ്പോൾ നമുക്ക് തുടർ ജീവിതത്തിലും യഹോവയായ കർത്താവിൽ പ്രത്യാശ വെയ്ക്കുവാനും ദൈവാശ്രയ ബോധത്തോടെ ജീവിക്കുവാനും സാധിക്കുമെന്ന് കുഞ്ഞുങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നു. ഈ ലോക്ക് ഡൗൺ കാലത്ത് ദേവാലയത്തിൽ സൺ‌ഡേ സ്കൂൾ ക്ലാസുകൾ നടത്തുവാൻ സാധിക്കുന്നില്ല എങ്കിലും അതാത് ക്ലാസുകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ക്രമീകരിച്ച് കുഞ്ഞുങ്ങൾക്ക് വേദ പഠനം നൽകുന്ന അധ്യാപകരെ ദൈവ സന്നിധിയിൽ ഓർത്ത് പ്രാർത്ഥിക്കുന്നു.. അഭിനന്ദിക്കുന്നു..
"യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വെച്ചുകൊൾക." സങ്കീർത്തനങ്ങൾ 131: 3
ഈ കോവിഡ് കാലഘട്ടത്തിന്റെ സാഹചര്യത്തിൽ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൽ പ്രത്യാശ വെച്ചുകൊണ്ട് വേദ പഠനത്തിലൂടെയും അധ്യാപനമെന്ന ദൈവ ശുശ്രൂഷയിലൂടെയും കടന്ന് പോകുവാൻ കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും ഈ സൺ‌ഡേ സ്കൂൾ ദിനം മുഖാന്തരമായി തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു.

 

സ്വർഗ്ഗാരോഹണ പെരുന്നാൾ - വിശുദ്ധ കുർബ്ബാന (21-05-2020)


വിശുദ്ധ കുർബ്ബാന (17-05-2020)


വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ (03-05-2020)

 

സ്വാന്ത്വനമായി ആലഞ്ചേരി പള്ളി

 

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ദീർഘനാളായി രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്നവരെ കുറിച്ചുള്ള കരുതൽ, പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനുള്ള കടമ ഏറ്റെടുത്ത് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് അർഹരായവരെ കണ്ടെത്തി വികാരി ബഹു. വർഗ്ഗീസ് എബ്രഹാം അച്ചന്റെ നേതൃത്വത്തിൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ വിതരണം ചെയ്തു. പ്രാർത്ഥനകളിലൂടെയും പരസ്പര സഹായത്തിലൂടെയും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചും ഈ മഹാമാരിയെ അതിജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ.

കൂടുതൽ ചിത്രങ്ങൾക്ക് ക്ലിക്ക് ചെയ്‌ക

   

വിശുദ്ധ കുർബ്ബാന (26-04-2020)


2020 പുതുഞായറാഴ്ച വിശുദ്ധ കുർബ്ബാന


  Re-telecast of 2020 Holy Lent services of St. Mary's Orthodox Church, Alencherry.


 
 
 
 
 
   
   
 

2019പെരുന്നാൾ ചിത്രങ്ങൾ - വിശുദ്ധ കുർബ്ബാന, പദയാത്ര & സംഗീത കച്ചേരി

പെരുന്നാൾ കുർബാന (08-09-2019)

Christian Sangeetha Kacheri (06-09-2019)

Alencherry Church Interior


Alencherry Pally Perunnal Qurbana 6th Day (06-09-2019)


 

പെരുന്നാൾ രണ്ടാം സന്ധ്യ (സെപ്റ്റംബർ 1 ഞായർ).


വൈകുന്നേരം 6 മണിക്ക് വെരി.റവ. തോമസ് ടി. വർഗീസ് കോർ എപ്പിസ്കോപ്പയുടെയും വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാമിന്റെയും നേതൃത്വത്തിൽ സന്ധ്യാ നമസ്കാരത്തിന് ശേഷം ഇടവക ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയും നടന്നു. തുടർന്നു നടന്ന വചന ശുശ്രൂഷയ്ക്ക് ശ്രീമതി മെർലിൻ ടി. മാത്യു, പുത്തൻകാവ് നേതൃത്വം നൽകി.

   

 

പെരുന്നാൾ ഒന്നാം ദിവസം ( ഞായർ രാവിലെ )


പ്രഭാതനമസ്കാരത്തെ തുടർന്ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികനും റവ. ഫാ. ജീസൺ തോമസ്, റവ. ഫാ. ഗീവർഗ്ഗീസ് ജേക്കബ് തരകൻ എന്നിവർ സഹ കാർമ്മികരും ആയിരുന്നു. കേരള ക്യാഷു കോർപ്പറേഷൻ ചെയർമാൻ ശ്രീ. എസ്. ജയമോഹൻ ആശംസകൾ അറിയിച്ചു. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും നേർച്ച വിളമ്പും നടന്നു. തുടർന്ന് മർത്തമറിയം നവജ്യോതി മോംസിന്റെ നേതൃത്വത്തിൽ സൂപ്പർ സെയിൽ. വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാം നന്ദി അറിയിച്ചു.

   

 

പെരുന്നാൾ ഒന്നാം സന്ധ്യ (ആഗസ്റ്റ്‌ 31 ശനി)


വൈകുന്നേരം 6 മണിക്ക് വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാമിന്റെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരത്തിന് ശേഷം ഇടവക ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയും നടന്നു. തുടർന്നു നടന്ന വചന ശുശ്രൂഷയ്ക്ക് ശ്രീ. ബിജു പന്തപ്ലാവ് നേതൃത്വം നൽകി.

   

 

ആലഞ്ചേരി പള്ളി പെരുന്നാളിന് തിരി തെളിഞ്ഞു


വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ഈ ഇടവകയിൽ ആചരിച്ച് വരുന്ന എട്ട് നോമ്പ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആഗസ്റ്റ്‌ 31 ന് രാവിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാം പെരുന്നാൾ തിരി തെളിയിച്ചു. തുടർന്ന് വാങ്ങിപ്പോയവരുടെ സ്മരണ പുതുക്കി സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും നടന്നു.

   

 

യുവജന പ്രസ്ഥാനത്തിന്‍റെ 'നിർമ്മല നാദം' പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു


ആഗസ്റ്റ്‌ 25 ഞായറാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് ശേഷം നവീകരിച്ച ദേവാലയത്തിന്‍റെ കൂദാശയോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച നിർമ്മല നാദം പെരുന്നാൾ സപ്ലിമെന്റ് അഭിവന്ദ്യ തിരുമേനി വന്ദ്യ. തോമസ് പോൾ റമ്പാൻ, വന്ദ്യ. ബസലേൽ റമ്പാൻ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാം, ട്രസ്റ്റീ വർഗ്ഗീസ് മാത്യു, സെക്രട്ടറി ജോണിക്കുട്ടി, പെരുന്നാൾ കൺവീനർ ബേബി വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കൊല്ലം എം. പി. ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ ആശംസകൾ അറിയിച്ചു. പെരുന്നാൾ സപ്പ്ളിമെമെൻണ്ട് വായിക്കാൻ ക്ലിക്ക് ചെയ്‌ക

   

 

ഇടവക മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റി


ആഗസ്റ്റ്‌ 25 ഞായറാഴ്ച രാവിലെ ഏഴുമണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലിത്തയുടെ പ്രധാന കാർമ്മികത്വത്തിലും വന്ദ്യ. തോമസ് പോൾ റമ്പാൻ, വന്ദ്യ. ബസലേൽ റമ്പാൻ എന്നിവരുടെ സഹ കാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന് ഈ വർഷത്തെ പെരുന്നളിന് ഇടവക മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാം നന്ദി പറഞ്ഞു. പെരുന്നാൾ ആഗസ്റ്റ്‌ 31ന് ആരംഭിച്ച് സെപ്റ്റംബർ 8 ന് അവസാനിക്കും.

   

 

നവീകരിച്ച മദ്ബഹയുടെ പ്രതിഷ്ഠാ കർമ്മം


പൗരാണിക ദേവാലങ്ങളുടെ ശില്പ ചാരുതയോടെ നവീകരിച്ച കുദ്കുദിശ്, മദ്ബഹാ, ഹൈക്കലാ എന്നിവയുടെ പ്രതിഷ്ഠാകർമ്മം ആഗസ്റ്റ്‌ 24 വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്ന് തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലിത്ത, വന്ദ്യ. തോമസ് പോൾ റമ്പാൻ, വന്ദ്യ. ബസലേൽ റമ്പാൻ, വികാരി റവ. ഫാ. വർഗ്ഗീസ് എബ്രഹാം, ഇടവക പട്ടക്കാരായ വെരി. റവ. തോമസ് ടി. വർഗ്ഗീസ് കോർ എപ്പിസ്‌കോപ്പ, റവ. ഫാ. തോമസ് ഡാനിയേൽ, റവ. ഫാ.സാം തോമസ്, മുൻ വികാരിമാർ, ഭദ്രാസനത്തിലെ മറ്റ് വൈദീകരുടെയും സഹ കാർമ്മീകത്വത്തിലും നിർവ്വഹിച്ചു.